Tuesday 4 February 2014

ചില ഓസ്കാര്‍ കൗതുകങ്ങള്‍


ലോകത്താകമാനമുള്ള സിനിമ പ്രേമികള്‍ എല്ലാം ഒന്ന് പോലെ കാത്തിരിക്കുകയാണ് ആ ദിവസത്തിന് വേണ്ടി. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകള്‍ ആരൊക്കെയാകും സ്വന്തമാക്കുക എന്ന് പ്രവചനങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, പ്രവചനങ്ങള്‍ക്ക് അതീതമാണ് ഓസ്കാര്‍. അഭിനയത്തിന്റെ കൊടുമുടിയില്‍ നിന്നപ്പോഴും പല നടന്മാരെയും ഓസ്കാര്‍ നിരാശരാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിലെ ഒരു പ്രമുഖനു ഇത്തവണയും നോമിനേഷന്‍ ഉണ്ട്. ആരാണെന്നു പറയാതെ തന്നെ എല്ലാവര്ക്കും അറിയാം. ലിയനാര്‍ഡോ ഡി കാപ്രിയോ. ഇത്തവണത്തേത് ലിയോയുടെ നാലാമത്തെ നോമിനേഷന്‍ ആണ്. അതില്‍ മൂന്ന് എണ്ണം മികച്ച നടനുള്ളതും. എന്നാല്‍ ഓസ്കാര്‍ കിട്ടാത്തവരുടെ ലിസ്റ്റ് കണ്ടാല്‍ സാദാരണ ഞെട്ടാത്തവര്‍ പോലും ഞെട്ടി പോകും. വില്‍ സ്മിത്ത്, ഗാരി ഓള്‍ഡ്‌മാന്‍, ലിയാം നീല്‍സന്‍, ജോണ്‍ ട്രവോള്‍ട്ട, എഡ്‌ ഹാരിസ്, എഡ്‌വേര്‍ഡ് നോര്‍ടന്‍, ബ്രാഡ് പിറ്റ്, ടോം ക്രുയിസ്, ജോണി ഡെപ്പ് എന്നിവരൊക്കെ ഒന്നിലധികം തവണ നാമനിര്‍ദേശം ചെയപ്പെട്ടിട്ടും ഓസ്കാര്‍ കിട്ടാതെ പോയവരാണ്.
02
ഇത്തവണത്തെ ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ ഒട്ടനവധി പ്രത്യേകതകള്‍ ഉണ്ട്. നാല് വിഭാഗത്തിലും നാമനിര്‍ദേശം ചെയ്യപ്പെടുന്ന പതിനാലാമത്തെ ചിത്രമാണ് ‘ദി അമേരിക്കന്‍ ഹസില്‍’. കഴിഞ്ഞ വര്‍ഷം ‘സില്‍വര്‍ ലൈനിംഗ്സ് പ്ലേബുക്ക്’ ഇതേ നേട്ടം കൈവരിച്ചിരുന്നു. ഇത്തവണ അവാര്‍ഡ് നേടുകയാണെങ്കില്‍ തുടര്‍ച്ചയായി രണ്ടു വര്ഷം രണ്ടു വ്യത്യസ്ത ഓസ്കാര്‍ നേടുന്ന ആദ്യ വ്യക്തിയാകും ജെന്നിഫര്‍ ലോറന്‍സ്. ഒരേ അവാര്‍ഡ്‌ തന്നെ തുടര്‍ച്ചയായി രണ്ടു കൊല്ലം നേടിയ റിക്കാര്‍ഡ് ആകെ 5 പേര്‍ക്കെ ഉള്ളു. ടോം ഹാങ്ക്സ് ആ നേട്ടം കൈവരിച്ചിട്ടുണ്ട്.
03
രണ്ടു ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വര്‍ഷങ്ങള്‍ എന്ന റെക്കോര്‍ഡ്‌ ഇത്തവണ ബ്രുസ്ഡെന്‍ സ്വന്തമാക്കി. ഇതിനു മുന്‍പ് ബ്രൂസിനു നോമിനേഷന്‍ ലഭിക്കുന്നത് 1978 ലായിരുന്നു. ഏറ്റവും പ്രധാനം ഇതൊന്നുമല്ല. ഒസേജ് കൌണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച നാമ നിര്‍ദേശത്തിലൂടെ ഏറ്റവുമതികം നാമനിര്‍ദേശങ്ങള്‍ എന്ന തന്റെ റിക്കാര്‍ഡ് തകര്‍ത്തു മെറില്‍ സ്ട്രീപ്. അതില്‍ പതിനഞ്ച് എണ്ണം മികച്ച നടിക്ക് ഉള്ളത്. മൂന്ന് അവാര്‍ഡ്‌ നേടുകയും ചെയ്തു ഈ അത്ഭുത നടി. ഇത്തവണ അത് നാലായി ഉയരുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.
എന്നും ലോകത്തെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് ഓസ്കാര്‍. ഇത്തവണയും സ്ഥിതി മറ്റൊന്നല്ല. എല്ലാ വിഭാഗങ്ങളിലും മികച്ച മത്സരം നടക്കുമ്പോഴും സിനിമ പ്രേമികള്‍ ഏറ്റവുമതികം ആഗ്രഹിക്കുന്നത് ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് ഒരു ഓസ്കര്‍ എന്നതാവാം. അത് ആ നടന്‍ അര്‍ഹിക്കുന്നുമുണ്ട്. പ്രവചനങ്ങള്‍ ഫലിക്കുമോ എന്നറിയാന്‍ കാത്തിരിക്കാം, മാര്‍ച്ച് രണ്ടിന് വിധി വരുന്നത് വരെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment